ഡോക്ടർ പൽപ്പു ഫൗണ്ടേഷന്‍റെ ആഭിമുഖ്യത്തിൽ തൃശ്ശൂർ ജില്ലയിൽ സ്വന്തമായി സ്ഥലമുള്ള നിർദ്ധനരായ കുടുംബങ്ങൾക്ക് 100 വീട് പണിതു കൊടുക്കുവാനുള്ള പദ്ധതിയാണ് ‘ഗുരു ഭവന’ പദ്ധതി. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിലെ അംഗങ്ങൾക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്. ഡോക്ടർ പൽപ്പു ഫൗണ്ടേഷന്‍റെ വിദഗ്ധ് സമിതി ആയിരിക്കും ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുക. 2022 ആഗസ്റ്റ് 17 മുതൽ ഒക്ടോബർ 17 വരെയാണ് അപേക്ഷ സ്വീകരിക്കുക. 2023 ജനുവരിയിൽ ആരംഭിക്കുന്ന ഈ പദ്ധതി അഞ്ചുവർഷം കൊണ്ട് പൂർത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നത്, കൂടുതൽ വിവരങ്ങൾക്ക് 62 82 48 39 46 എന്ന നമ്പറിൽ ബന്ധപെടുക