ഒപി ബഹിഷ്കരിച്ചുള്ള സമരം പിന്‍വലിക്കുന്നതായി സര്‍ക്കാര്‍ ഡോക്ടര്‍മാര്‍. മുഖ്യമന്ത്രിയുടെ ഉറപ്പിന്റെ ടിസ്ഥാനത്തിലാണ് തീരുമാനം. അതേസമയം തീരുമാനങ്ങള്‍ നടപ്പാക്കുന്നത് വരെ വി.ഐ.പി. ഡ്യൂട്ടി ചെയ്യില്ലെന്നും കെ.ജി.എം.ഓ.എ വ്യക്തമാക്കി. നേരത്തെ ആശുപത്രികളുടെയും ആരോഗ്യപ്രവര്‍ത്തകരുടെയും സംരക്ഷണത്തിന് പുതിയ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തി ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഡോ.വന്ദനയുടെ കൊലപാതകത്തെ തുടര്‍ന്ന് ഹൈക്കോടതി നല്‍കിയ നിര്‍ദേശങ്ങള്‍ ഓര്‍ഡിനന്‍സില്‍ ഉള്‍പ്പെടുത്താനും തീരുമാനിച്ചു.