കോഴിക്കോട് ഫാത്തിമ ആശുപത്രിയിലെ ഡോക്ടര്‍ക്ക് മര്‍ദനമേറ്റതില്‍ പ്രതിഷേധിച്ച് നാളെ കോഴിക്കോട് ജില്ലയില്‍ ഡോക്ടര്‍മാരുടെ സമരം. ഐഎംഎ പ്രഖ്യാപിച്ച സമരത്തെ കെ.ജി.എം.ഒ.എയും പിന്തുണയ്ക്കും. കര്‍ശന നടപടിയെന്ന ആരോഗ്യമന്ത്രിയുടെ പ്രസ്താവന നടപ്പാകാറില്ലെന്നും ഐ.എം.എ കുറ്റപ്പെടുത്തി. അതേസമയം, കുന്ദമംഗലം സ്വദേശികളായ ആറ് പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം പൊലീസ് കേസെടുത്തു.ചികില്‍സ വൈകിയെന്നാരോപിച്ചുണ്ടായ സംഘര്‍ഷത്തിനിടെയാണ് ഫാത്തിമ ആശുപത്രിയിലെ ഹൃദ്രോഗവിദഗ്ധനായ ഡോ.പി.കെ.അശോകന് മര്‍ദനമേറ്റത്. പൊലീസിന്റെ സാന്നിധ്യത്തിലുണ്ടായ അതിക്രമം ഒരുവിധത്തിലും അംഗീകരിക്കാനാവില്ലെന്നും കേരളത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ ഭീഷണി നേരിടുന്നതായും ഐഎംഎ വ്യക്തമാക്കി. ആശുപത്രി സുരക്ഷാനിയമം ഭേദഗതി ചെയ്യണം. കര്‍ശനനടപടിയില്ലാത്തപക്ഷം നാളെ കോഴിക്കോട് ജില്ലയില്‍ അത്യാഹിതവിഭാഗം ഒഴിച്ചുള്ള സേവനങ്ങള്‍ ഡോക്ടര്‍മാര്‍ ബഹിഷ്കരിക്കും. പ്രതികളെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ സര്‍ക്കാര്‍ ആശുപത്രികളിലും പണിമുടക്കെന്ന് കെ.ജി.എം.ഒ.എയും പ്രഖ്യാപിച്ചിട്ടുണ്ട്.ഡോക്ടര്‍ക്ക് മര്‍ദനമേറ്റ സംഭവത്തെ അപലപിച്ച ആരോഗ്യമന്ത്രി വീണാ ജോര്‍ജ് കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് പറഞ്ഞു. ഡോക്ടറുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ആശുപത്രി സുരക്ഷാനിയമം ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തി നടക്കാവ് പൊലീസ് കേസെടുത്തത്.