ചെട്ടിശേരി കുഞ്ഞിപ്പ മകൾ ഫൈറൂസ് മരിച്ച സംഭവത്തിൽ
ഫൈറൂസയുടെ ഭർത്താവ് ജാഫര്‍ സിദ്ദിഖിന്‍റെ മാതാവ് ചങ്ങരംകുളം പിടാവന്നൂര്‍ 50 വയസുള്ള റസിയ, മകള്‍ 31 വയസുള്ള സംവൃത എന്നിവരെയാണ് ഗുരുവായൂർ എ.സി.പി കെ.ജി. സുരേഷിന്‍റെ നിർദ്ദേശപ്രകാരം വടക്കേക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. എന്നാല്‍ ഇവർക്ക് നേരത്തെ ഹൈക്കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം നേടിയതിനാൽ ഹൈക്കോടതിയുടെ നിര്‍ദേശ പ്രകാരം കുന്നംകുളം മജിസ്ട്രേറ്റ് കോടതി ജാമ്യം നല്‍കി. ജാഫര്‍ സിദ്ദിഖാണ് കേസിലെ ഒന്നാം പ്രതി. ഗള്‍ഫിലുള്ള ഇയാള്‍ക്കു വേണ്ടി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. നാലാം പ്രതിയായ സഹോദരി പ്രായപൂർത്തിയാകാത്തതിനാൽ ജൂവനൈല്‍ കോടതിയില്‍ ഹാജരാകാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. കഴിഞ്ഞ ഫെബ്രുവരി എട്ടിന് ഉച്ചക്ക് 1.30 ഓടെയാണ് ഫൈറൂസ് സ്വന്തം വീട്ടിനകത്ത് തൂങ്ങി മരിച്ചത്.