പ്രശസ്ത പരിസ്ഥിതി ശാസ്ത്രജ്ഞൻ ഡോ.എ.അച്യുതൻ (89) അന്തരിച്ചു. തിങ്കളാഴ്ച ഉച്ചയ്ക്ക് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ശാസ്ത്രസാഹിത്യ പരിഷത്ത് മുൻ സംസ്ഥാന പ്രസിഡന്റാണ്. കോഴിക്കോട് ജില്ലാ സെക്രട്ടറിയായും സേവനമനുഷ്ഠിച്ചു.എൻഡോസൾഫാനെതിരായ പോരാട്ടത്തിൽ മുൻപന്തിയിലുണ്ടായിരുന്ന അച്യുതൻ, എന്‍ഡോസള്‍ഫാന്‍ അന്വേഷണ കമ്മിഷൻ, പ്ലാച്ചിമട ജനകീയ അന്വേഷണ കമ്മിഷൻ തുടങ്ങിയവയിൽ അംഗവുമായിരുന്നു. സൈലന്റ് വാലി സംരക്ഷണവിഷയത്തിലും സജീവമായി പ്രവർത്തിച്ചു.മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജിന് കൈമാറും. അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം പൊതുദർശനവും റീത്ത് സമർപ്പണവും ഒഴിവാക്കും.