കോൻ ബനേഗ ക്രോർപ്പതി എന്ന റിയാലിറ്റി ഷോയിൽ വിജയിച്ച ഡോ: അനു അന്ന വർഗ്ഗീസിനെ വടക്കാഞ്ചേരി വ്യാപാരി വ്യവസായി സമിതിയുടെ നേതൃത്വത്തിൽ അനുമോദിച്ചു. എങ്കക്കാടുള്ള വസതിയിൽ വെച്ച് വ്യാപാരി വ്യവസായി സമിതി ഓട്ടുപാറ യൂണിറ്റ് രക്ഷാധികാരി പി എൻ അനിൽ കുമാർ ഡോ. അനു അന്ന വർഗ്ഗീസിന് മൊമൻ്റോ നൽകിയാണ് അനുമോദിച്ചത്. വ്യാപാരി വ്യവസായി സമിതി യൂണിറ്റ് പ്രസിഡൻ്റ്.ഇ കെ. കുമാരൻ, യൂണിറ്റ് ട്രഷറർ.എൻ.കെ. ടിൻ്റോ എന്നിവരും പങ്കെടുത്തു.