Local

ഡോ.അനു അന്ന വർഗ്ഗീസിനെ സ്പന്ദനം വടക്കാഞ്ചേരിയുടെ നേതൃത്വത്തിൽ ആദരിച്ചു.

Published

on

കോൻ ബനേഗ ക്രോർ പതി റിയാലിറ്റി ഷോയിൽ വിജയിയായ ഡോ. അനുഅന്ന വർഗ്ഗീസിനെ സ്പന്ദനം വടക്കാഞ്ചേരിയുടെ നേതൃത്വത്തിൽ ആദരിച്ചു.എങ്കക്കാടുള്ള വസതിയിൽ വച്ച് വടക്കാഞ്ചേരി എം.എൽ എ സേവ്യർ ചിറ്റിലപ്പിള്ളി മെമന്റൊ നൽകി ആദരിച്ചു. സ്പന്ദനം വടക്കാഞ്ചേരിയുടെ പ്രസിഡൻറ് സി.ഒ. ദേവസ്സി അദ്ധ്യക്ഷത വഹിച്ചു. സ്പന്ദനം സെക്രട്ടറി സുഭാഷ് പുഴക്കൽ, സ്പന്ദനം കോർഡിനേറ്റർ പി.കെ. സുബ്രഹ്മണ്യൻ , സ്പന്ദനം ഭാരവാഹികളായ കെ.എസ്. ജോർജ്, എം.കെ. ഉസ്മാൻ പി.എസ്.എ.ബക്കർ , കെ.ഒ. വിൻസെന്റ്, കെ.സി. പോൾസൻ, കെ.ആർ.ബാലകൃഷ്ണൻ, എൻ.ടി ബേബി, വി.അശോകൻ, കെ.വി. മോഹൻദാസ്, കെ.കെ. ദീപക്, സി.എം.അബ്ദുൽ ലത്തീഫ്, എന്നിവർ പങ്കെടുത്തു.
എങ്കക്കാട് പുലാക്കൽ വീട്ടിൽവർഗ്ഗീസ് ലിസ്സി കോര ദമ്പതികളുടെ മകളാണ് അനു അന്ന വർഗ്ഗീസ് അൻവിത അനിൽ മകളാണ്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version