Local

മിണാലൂർ 31-ാം ഡിവിഷൻ്റെ കരട് വോട്ടർപ്പട്ടിക പ്രസിദ്ധീകരിച്ചു

Published

on

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പിൻ്റെ ഭാഗമായി വടക്കാഞ്ചേരി നഗരസഭയിൽ ഉൾപ്പെടുന്ന മിണാലൂർ 31-ാം ഡിവിഷൻ്റെ കരട് വോട്ടർപ്പട്ടിക പ്രസിദ്ധീകരിച്ചു. നഗരസഭാ ഓഫീസിലും, വെബ് സൈറ്റിലും, തലപ്പിള്ളി താലൂക്ക് ഓഫീസ്, മിണാ ലൂർ വില്ലേജ് ഓഫീസ് എന്നിവിടങ്ങളിൽ കാണാവുന്നതാണ്. വോട്ടർ പട്ടികയിൽ പേര് ചേർക്കാനോ, സ്ഥാനമാറ്റത്തിനോ, നാല്, അഞ്ച്, ആറ്, ഏഴ്,എന്നീ ഫോറങ്ങളിൽ ഉചിതമായവയിൽ പൂരിപ്പിച്ച് 26ന് മുമ്പായി അപേക്ഷ സമർപ്പിക്കണം.നാല്, ആറ്, ഏഴ് ഫോറങ്ങൾ ഓൺലൈൻ വഴിയും, ഫോറം അഞ്ച് നഗരസഭാ ഓഫീസിൽ നേരിട്ടും സമർപ്പിക്കണം.അപേക്ഷ സമർപ്പിച്ചവർക്ക് ഹിയറിങ് നടത്തുന്നതിന് അസിസ്റ്റൻറ് ഇലക്ട്രറൽ റജിസ്ട്രേഷൻ ഓഫീസറെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും, അപേക്ഷകർ ഹിയറിങ്ങിനായി വരുമ്പോൾ, വയസ്സ്, താമസസ്ഥലം എന്നിവ തെളിയിക്കുന്ന രേഖകളും, ഇപ്പോഴത്തെ വോട്ടർ ഐഡി കാർഡ് എന്നിവ സഹിതം ഇലക്ഷൻ കമ്മീഷൻ നിർദ്ദേശിക്കുന്ന തിയ്യതിയിൽ നഗരസഭാ ഓഫീസിൽ അസിസ്റ്റൻറ് ഇലക്ട്രൽ റജിസ്ട്രേഷൻ ഓഫീസർ മുമ്പാകെ ഹാജരാകണമെന്നും നഗരസഭാ സെക്രട്ടറി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version