നാടക പ്രവര്‍ത്തകനും അധ്യാപകനുമായ
രാമചന്ദ്രന്‍ മൊകേരി അന്തരിച്ചു. 75 വയസായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയില്‍ ആയിരുന്നു.ജോണ്‍ എബ്രഹാമിന്റെ അമ്മ അറിയാന്‍, രവീന്ദ്രന്റെ ഒരേ തൂവല്‍ പക്ഷികള്‍, ഗലീലിയോ, പിക്‌സേലിയ തുടങ്ങിയ സിനിമകളിലും രാമചന്ദ്രന്‍ മൊകേരി അഭിനയിച്ചിട്ടുണ്ട്.