Kerala

ലഹരി മാഫിയയുടെ പുതിയ തന്ത്രം; ഇടുക്കിയിലെ വിദ്യാർത്ഥിയുടെ ബാങ്ക് അക്കൗണ്ടിൽ നടന്നത് 10 ലക്ഷം രൂപയുടെ ഇടപാട്; ദിവസങ്ങൾക്കകം 600 ലധികം ട്രാൻസാക്ഷൻ.

Published

on

വിദ്യാർത്ഥികളെ ഉപയോഗിച്ച് ബാങ്ക് അക്കൗണ്ടുകൾ ആരംഭിച്ച് ലഹരി കടത്ത് സംഘത്തിന്‍റെ വൻ സാമ്പത്തിക ഇടപാടുകൾ. ഇത് സംബന്ധിച്ച് ഇടുക്കി ജില്ലാ നാർക്കോട്ടിക് വിഭാഗവും പോലീസും അന്വേഷണം തുടങ്ങി.

വിദ്യാർത്ഥികളെ ഉപയോഗിച്ച് ബാങ്കിൽ അക്കൗണ്ട് തുറക്കുകയാണ് ലഹരി കടത്ത് സംഘം ആദ്യം ചെയ്യുന്നത് തുടർന്ന് അക്കൗണ്ടുമായി ബന്ധപ്പെട്ടിട്ടുള്ള എടിഎം കാർഡ്, ചെക്ക് ലീഫ്, അക്കൗണ്ടുമായി ബന്ധിപ്പിച്ചിരിക്കുന്ന സിം കാർഡ് എന്നിവ വിദ്യാർത്ഥികളിൽ നിന്ന് വാങ്ങുന്നു. ഇതിന് പകരമായി അക്കൗണ്ട് കൈമാറുന്ന വിദ്യാർത്ഥികൾക്ക് മാസം 15,000 രൂപ മുതൽ 20,000 രൂപ വരെ പ്രതിഫലം നൽകുന്നു. ഇടുക്കിയിലെ ഒരു വിദ്യാർത്ഥിയുടെ അക്കൗണ്ടിൽ ലഹരി സംഘം നടത്തിയത് 600 ലധികം ഇടപാടുകളാണ്. അക്കൗണ്ട് തുറന്ന് ദിവസങ്ങൾക്കുള്ളിൽ 10 ലക്ഷം രൂപയുടെ ഇടപാട് നടന്നതാണ് ബാങ്ക് അധികൃതർക്കിടയിൽ സംശയം ഉണ്ടാക്കിയത്. അധികൃതർ പോലീസിനെ സമീപിച്ചതോടെയാണ് ലഹരി സംഘത്തിന്‍റെ കള്ളക്കളി മനസിലാവുന്നത്. തുടർന്ന് വിദ്യാർത്ഥിയെ സമീപിച്ചപ്പോൾ സുഹൃത്തിന്‍റെ നിർദ്ദേശപ്രകാരമാണ് അക്കൗണ്ട് ആരംഭിച്ചതെന്ന് വെളിപ്പെടുത്തി. പിന്നാലെ വിദ്യാർത്ഥിക്ക് ലഹരി ഇടപാട് സംഘത്തിന്‍റെ ഭീഷണി ലഭിച്ചു. പോലീസ് അന്വേഷണം തുടങ്ങിയതോടെ വിദ്യാർത്ഥിയുടെ അക്കൗണ്ടിലുള്ള പണം സംഘം ഒരു പേടിഎം വാലറ്റിലേക്ക് മാറ്റിയെന്ന് പോലീസ് വ്യക്തമാക്കുന്നു. സംഭവത്തിൽ ആദായനികുതി വകുപ്പും സംസ്ഥാന ഇന്‍റലിജൻസ് വിഭാഗങ്ങളും വിവരങ്ങൾ ശേഖരിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version