പത്തനംതിട്ട ജില്ലാ പൊലീസ് ഹെഡ്ക്വാർട്ടേഴ്സിലെ രണ്ട് പൊലീസ്കാർക്ക് സസ്പെൻഷൻ. സീനിയർ സിവിൽ പൊലീസുകാരായ ഗിരി ഗാസി, ജോൺ ഫിലിപ്പ് എന്നിവർക്കെതിരെയാണ് നടപടി. മദ്യപിച്ച് തമ്മിൽ തല്ലിയതിനാണ് നടപടി.സ്ഥാനം കയറ്റം കിട്ടിയ പൊലീസുകാരന്റെ യാത്രയയപ്പ് ആഘോഷത്തിനിടെയാണ് തമ്മിൽ തല്ല് ഉണ്ടായത്. ചൊവ്വാഴ്ച മൈലപ്രയിലെ സ്വകാര്യ ഓഡിറ്റോറിയത്തിലാണ് യാത്ര യയപ്പ് ആഘോഷം നടന്നത്.