National

വനിതാ ശാക്തീകരണവും ദളിത് ഉന്നമനവും തന്‍റെ ലക്ഷ്യമെന്ന് ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതി ദ്രൗപതി മുർമു

Published

on

രാജ്യം ഏൽപ്പിച്ച വിശ്വാസമാണ് തൻ്റെ ശക്തി. വനിതാ ശാക്തീകരണത്തിനും ദളിത് ഉന്നമനത്തിനുമായി പ്രവർത്തിക്കും. പാർശ്വവത്കരിക്കപ്പെട്ട സമൂഹത്തിൻ്റെ ശബ്ദമാകുമെന്നും സത്യപ്രതിജ്ഞയ്ക്ക് ശേഷം രാഷ്ട്രപതി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെ അവർ വ്യക്തമാക്കി. രാജ്യത്തെ ദരിദ്രർ, ദലിതർ, പിന്നോക്കക്കാർ, ആദിവാസികൾ എന്നീ വിഭാഗങ്ങൾക്ക് സ്വപ്നം കാണാമെന്നതിൻ്റെ തെളിവാണ് തൻ്റെ യാത്ര. സംതൃപ്തി നൽകുന്ന കാര്യമാണിത്. പുതിയ ഉത്തരവാദിത്തം നിർവഹിക്കാൻ ജനങ്ങളുടെ വിശ്വാസവും പിന്തുണയുമാണ് കരുത്ത്. സ്ത്രീ ശാക്തീകരണത്തിന് പ്രത്യേക ശ്രദ്ധ നൽകുന്നതിനൊപ്പം പാർശ്വവത്കരിക്കപ്പെട്ടവരുടെ ശബ്ദമാകുമെന്നും ദ്രൗപതി മുർമു പറഞ്ഞു. സ്വാതന്ത്ര്യ സമര സേനാനികൾക്കുണ്ടായിരുന്ന പ്രതീക്ഷകൾ നിറവേറ്റാനുള്ള ശ്രമങ്ങൾ വേഗത്തിലാക്കേണ്ടതുണ്ട്. ഭരണഘടനാ ചുമതലകൾ നിക്ഷ്പക്ഷമായി നിർവഹിക്കും. തൻ്റെ സ്ഥാനലബ്ധിക്ക് പിന്നിൽ പാാവപ്പെട്ടവരുടെ അനുഗ്രഹമുണ്ട്. രാജ്യമെമ്പാടുമുള്ള കോടിക്കണക്കിന് സ്ത്രീകളുടെ സ്വപ്നങ്ങളുടെയും കഴിവുകളുടെയും പ്രതിഫലനമാണ്. യുവാക്കൾക്കും സ്ത്രീകൾക്കും പ്രഥമ പരിഗണന നൽകും. എല്ലാവരുടെയും പിന്തുണയും വിശ്വാസവും പുതിയ ഉത്തരവാദിത്തം നിർവഹിക്കാൻ ശക്തിപകരും. നിങ്ങളുടെ ഭാവിയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാതെ രാജ്യത്തിൻ്റെ ഭാവിയുടെ അടിത്തറ പാകുക എന്നതാണ് യുവാക്കളോട് പറയാനുള്ളതെന്ന് ദ്രൗപതി മുർമു പ്രസംഗത്തിൽ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version