International

ഒപ്പം കഴിയുന്നവരുടെ വിവരങ്ങൾ എത്രയും പെട്ടെന്ന് രജിസ്റ്റർ ചെയ്യാൻ ദുബായിൽ താമസിക്കുന്നവർക്ക് ലാൻഡ് ഡിപ്പാർട്ടുമെന്‍റ് നിർദേശം നൽകി.

Published

on

രണ്ടാഴ്ചയ്ക്ക് ഉള്ളിൽ വിവരങ്ങൾ രജിസ്റ്റർ ചെയ്യണമെന്നാണ് പറയുന്നത്. Dubai REST ആപ്പ്​ വഴിയാണ് രജിസ്​ട്രേഷൻ പൂർത്തിയാക്കേണ്ടത്. എമിറേറ്റ്​സ്​ ഐ.ഡിയും വ്യക്​തിഗത വിവരങ്ങളുമാണ് ചേർക്കേണ്ടത്.വാടകക്കാർ, കെട്ടിടങ്ങളുടെ ഉടമകൾ, ഡെവലപ്പർമാർ, പ്രോപ്പർട്ടി മാനേജ്​മെന്‍റ്​ കമ്പനികൾ എന്നിവരാണ്​ രജിസ്റ്റർ ചെയ്യേണ്ടത്​. ഒരു തവണ രജിസ്റ്റർ ചെയ്താൽ കരാർ പുതുക്കുന്നതനുസരിച്ച്​ വീണ്ടും അപ്​​ഡേറ്റ്​ ചെയ്യാൻ സാധിക്കും.ദുബൈ റെസ്റ്റ്​ ആപ്പിൽ ഇൻഡിവിജ്വൽ എന്ന സെക്ഷൻ സെലക്റ്റ് ചെയ്യണം. യു.എ.ഇ പാസ്​ ഉപയോഗിച്ച്​ ലോഗിൻ ചെയ്യാം. നിങ്ങളുടെ വസ്തു എവിടെയാണെന്ന്​ ഡാഷ്​ബോർഡിൽ സെലക്റ്റ് ചെയ്യാം. ‘ആഡ്​ മോർ’ എന്ന ഭാഗത്താണ് എല്ലാവരുടെയും പേരുവിവരങ്ങൾ ചേർക്കാൻ​. കുടുംബാംഗങ്ങളുടെ പേര്​ വിവരങ്ങൾ ചേർക്കണമെന്നാണ് നിർദേശത്തിൽ വ്യക്തമാക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version