നെയ്യാർഡമിലെ സിംഹസാഫാരി പാർക്കിൽ പാർപ്പിച്ചിരിക്കുന്ന കടുവകളെ തൃശ്ശൂർ പുത്തൂർ മൃഗശാലയിലേയ്‌ക്ക് മാറ്റും. വയനാടൻ കടുവകളാണ് ദുർഗ്ഗയും വൈഗയും. രണ്ട് ദിവസത്തിനുള്ളിൽ കടുവകളെ തൃശ്ശൂരിൽ എത്തിക്കും. കടുവകളെ മാറ്റുന്നതിനായി പ്രത്യേകം കണ്ടെത്തിയ കൂടുകൾ ഇന്ന് നെയ്യാറിൽ എത്തും.വയനാട് ജില്ലയിലെ ഇരുളത്തെ ജനവാസ കേന്ദ്രത്തിൽ ഭീതി പടർത്തിയിരുന്ന കടുവയായിരുന്നു വൈഗ. 2019-ൽ വയനാട് ജനവാസ കേന്ദ്ര്ത്തിൽ ഭീതി പടർത്തിയതിനെ തുടർന്നായിരുന്നു ദുർഗ്ഗയെ കെണിവെച്ചു പിടിച്ചത്. പിടികൂടുന്ന സമയത്ത് ദുർഗ്ഗയ്‌ക്ക് 10 വയസ്സായിരുന്നു. പല്ലുകൾ പോയ അവസ്്ഥയിലുമായിരുന്നു. ആരോഗ്യ സ്ഥിതിയും മോശം ആയതിനെ തുടർന്ന് നെയ്യാർ സിംഹസഫാരി പാർക്കിൽ ചികിത്സയ്‌ക്ക് എത്തിക്കുകയായിരുന്നു.നെയ്യാർ സിംഹസഫാരിയിൽ എത്തുന്നവർക്ക് ഇവരെ കാണാൻ അനുമതി ഉണ്ടായിരുന്നില്ല. ആരോഗ്യ സ്ഥിതി വീണ്ടെടുത്തതിനെ തുടർന്നാണ് ഇരുവരെയും തൃശ്ശൂരിലേയ്‌ക്ക് മാറ്റാൻ തീരുമാനിച്ചത്. ദിവസം എട്ട് കിലോ മാംസമാണ് ഇരുവരുടെയും ആഹാരം.