ഡി വൈ എഫ് ഐ യുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ജനകീയ കൺവൻഷൻ ജില്ലാതല ഉദ്ഘാടനം നടന്നു. അത്താണി മേഖലയിൽ നടന്ന പരിപാടി ഡി.വൈ.എഫ്.ഐ കേന്ദ്രകമ്മിറ്റി അംഗം ഗ്രീഷ്മ അജയ്ഘോഷ് ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്ഐ അത്താണി മേഖല പ്രസിഡൻ്റ് പി.സി അനീഷ് അദ്ധ്യക്ഷത വഹിച്ചു. തൃശ്ശൂർ ജില്ലാ സെക്രട്ടറി എൻ.വി.വൈശാഖൻ , സംസ്ഥാന കമ്മിറ്റി അംഗങ്ങളായ വി.പി ശരത്പ്രസാദ്, സുകന്യ ബൈജു, ജില്ലാ വൈസ് പ്രസിഡന്‍റ് സി.ആർ.കാർത്തിക , വടക്കാഞ്ചേരി ബ്ലോക്ക് സെക്രട്ടറി ഇ.ആർ രാഹുൽ, ബ്ലോക്ക് പ്രസിഡന്‍റ് കെ.ആർ പ്രശാന്ത്, ബ്ലോക്ക് എക്സിക്യൂട്ടീവ് അംഗം സഫ്ന താജു, പാർളിക്കാട് എൽ.പി. സ്കൂൾ പിടിഎ പ്രസിഡൻ്റും കൗൺസിലറുമായ ധന്യ നിതിൻ, നഗരസഭ കൗൺസിലർ എസ്.ബി ഐശ്വര്യ ബ്ലോക്ക് വൈസ്പ്രസിഡന്‍റ് എം. വിനീത് അത്താണി മേഖല ട്രഷറർ പി.ജി.മേജോ എന്നിവർ സംസാരിച്ചു.