ഡിവൈഎഫ്‌ഐ യുവധാര നെല്ലിക്കുന്ന് യൂണിറ്റിന്‍റെ നേതൃത്വത്തില്‍ എസ്.എ്.എല്‍.സി., പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്ക് അനുമോദന സദസ്സും പഠനോപകരണ വിതരണവും നടന്നു. ഡിവൈഎഫ്‌ഐ ജില്ലാ വൈസ് പ്രസിഡന്‍റ് എന്‍.ജി ഗിരിലാല്‍ ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്ഐ ബ്ലോക്ക് എക്‌സിക്യൂട്ടീവ് അംഗം എം.എം. മഹേഷ്, നഗര സഭ കൗണ്‍സിലര്‍ രമ്യ സുന്ദരന്‍, എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം.ആര്‍ അനന്തു, ലോക്കല്‍ കമ്മിറ്റി അംഗം എം.യു സുരേഷ് , കുമ്പളങ്ങാട് വായനശാല സെക്രട്ടറി കെ.കെ ജയപ്രകാശ് എന്നിവര്‍ പങ്കെടുത്ത് സംസാരിച്ചു. യൂണിറ്റ് പ്രസിഡന്‍റ് വിദ്യാ ബിജു അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ യൂണിറ്റ് സെക്രട്ടറി റിജോണ്‍ പി.ആര്‍ സ്വാഗതവും, പി.എഫ് ലിന്‍റോ നന്ദിയും പറഞ്ഞു.