അത്താണി പെരിങ്ങണ്ടൂർ സർവ്വീസ് സഹകരണ ബാങ്ക് ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ മുൻ വിദ്യഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡൻ്റ് കെ.ആർ. പ്രശാന്ത് അദ്ധ്യക്ഷത വഹിച്ചു.ജില്ലാ കമ്മറ്റി അംഗം മേരി തോമസ്സ് , ഏരിയ സെക്രട്ടറി കെ.ഡി ബാഹുലേയൻ , എം.ജെ ബിനോയ് കെ.രാമചന്ദ്രൻ ബ്ലോക്ക് എക്സിക്യൂട്ടീവ് അംഗങ്ങളായ സഫ്ന താജു , സുബിൻ ഇയ്യാൽ , എം.എം മഹേഷ്, ബ്ലോക്ക് സെക്രട്ടറി ഇ ആർ രാഹുൽ എ.ഡി അജി എന്നിവർ സംസാരിച്ചു.