മുല്ലപ്പെരിയാർ ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ തമിഴ്നാടിന്റെ ആദ്യഘട്ട മുന്നറിയിപ്പ്. ജലനിരപ്പ് 136 അടി പിന്നിട്ടതിന് പിന്നാലെയാണ് തമിഴ്നാട് ആദ്യഘട്ട മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. ഇവിടെ നിന്നുള്ള വെള്ളം സംഭരിക്കുന്ന തമിഴ്നാട്ടിലെ വൈഗ ഡാമും നിറഞ്ഞതിനെ തുടര്‍ന്ന് തുറന്ന് വിട്ടിരിക്കുകയാണ്. മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് ഉയരുന്നതിനാൽ നാളെ രാവിലെ 10 മണി മുതൽ ജലം സ്പിൽവേയിലൂടെ പുറത്തേക്ക് ഒഴുക്കുന്നതിന് സാദ്ധ്യതയുള്ളതാണെന്ന് തമിഴ്നാട് സർക്കാർ അറിയിച്ചു. ജലം സ്പിൽവേയിലൂടെ ഒഴുക്കിവിടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ട്.