ജില്ലയില്‍ തുടര്‍ച്ചയായ ഭൂചലനങ്ങള്‍. റിക്ടര്‍ സ്‌കെയിലില്‍ 3.1, 2.95 എന്നിങ്ങനെ തീവ്രത രേഖപ്പെടുത്തിയ ഭൂചലനങ്ങള്‍ ആണ് അനുഭവപ്പെട്ടത്. സംഭവത്തില്‍ ആളപായമോ, നാശനഷ്ടമോ ഉണ്ടായിട്ടില്ല. പുലര്‍ച്ചെ 1.45 ഓടെയായിരുന്നു സംഭവം. സെക്കന്‍റുകളുടെ വ്യത്യാസത്തിലായിരുന്നു ഭൂചലനങ്ങള്‍ ഉണ്ടായത്. എറണാകുളം, കോട്ടയം എന്നീ ജില്ലകളിലെ വിവിധ മേഖലകളിലും ഇതിന്‍റെ പ്രകമ്പനം അനുഭവപ്പെട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
മൂന്ന് അനലോഗ് മീറ്ററില്‍ നിന്നുള്ള വിവരങ്ങള്‍ അധികൃതര്‍ ശേഖരിച്ചിട്ടുണ്ട്.
നേരത്തേയും സമാനമായ രീതിയില്‍ ജില്ലയില്‍ സെക്കന്‍റുകളുടെ വ്യത്യാസത്തില്‍ ഭൂചലനങ്ങള്‍ അനുഭവപ്പെട്ടിരുന്നു. തുടര്‍ച്ചയായുള്ള ഭൂചലനങ്ങള്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്‍റെ സുരക്ഷയെ ബാധിക്കുമെന്ന് വിദഗ്ധരുടെ മുന്നറിയിപ്പുണ്ട്. ഇതിന്‍റെ പശ്ചാത്തലത്തില്‍ വീണ്ടും അനുഭവപ്പെട്ട ഭൂചലനങ്ങള്‍ ജനങ്ങളില്‍ വലിയ ആശങ്കയാണ് ഉണ്ടാക്കിയിട്ടുള്ളത്.