ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ വീണ്ടും ഭൂചലനം. തുടർച്ചയായി ഇത് രണ്ടാമത്തെ തവണയാണ് ഭൂചലനം ഉണ്ടാവുന്നത്. റിക്ടർ സ്കെയിലിൽ 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതായി നാഷണൽ സെന്റർ ഫോർ സീസ്മോളജി അറിയിച്ചു. വ്യാഴാഴ്ച പുലർച്ചെ 4.17-നാണ് ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ ഭൂചലനം അനുഭവപ്പെട്ടത്.