രാജ്യതലസ്ഥാനത്തും സമീപ പ്രദേശങ്ങളിലും ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. റിക്ചര്‍ സ്‌കെയിയില്‍ 5.8 തീവ്രത രേഖപ്പെടുത്തി. നേപ്പാളാണ് ഭൂചലനത്തിന്റെ പ്രഭാവകേന്ദ്രമെന്നാണ് റിപ്പോര്‍ട്ട്. ഭൂകമ്പത്തെത്തുടര്‍ന്ന് സീലിംഗ് ഫാനുകളുടെയും വീട്ടുപകരണങ്ങള്‍ കുലുങ്ങുന്നതിന്റെയും വീഡിയോകള്‍ ട്വിറ്ററില്‍ വൈറലാണ്. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.