തിങ്കളാഴ്ച രാവിലെ ദുബായിൽ ഭൂചലനം അനുഭവപ്പെട്ടതായി പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന്ന് യുഎഇയിലെ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ദുബായിലെ ചില പ്രദേശങ്ങളിൽ രാവിലെ ഭൂചലനം അനുഭവപ്പെട്ടുവെന്ന തരത്തിൽ വ്യാപകമായി മാദ്ധ്യമ റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു. ഇത് വാസ്തവ വിരുദ്ധമാണെന്നാണ് യുഎഇ അറിയിക്കുന്നത്.
ദുബായ് മീഡിയ സിറ്റിക്ക് സമീപമുള്ള ദുബായ് പേൾ എന്ന കെട്ടിടം പൊളിച്ചു മാറ്റുന്ന നടപടികൾ പുരോഗമിക്കുന്നതിനിടെയാണ് ഭൂചലനമുണ്ടായെന്ന റിപ്പോർട്ടുകളുണ്ടായത്. പൊളിച്ചുമാറ്റുന്നതിന്റെ ഭാഗമായി കെട്ടിടം താഴെ വീണപ്പോൾ ശക്തമായ പ്രകമ്പനം അനുഭവപ്പെട്ടിരുന്നു. ഇതാണ് പലരും ഭൂചലനമായി തെറ്റിദ്ധരിച്ചത്.