തെക്കേ അമേരിക്കൻ രാജ്യമായ ഇക്വഡോറിൽ ഭൂകമ്പം. റിക്ടർ സ്‌കെയിലിൽ 6.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത് തീരപ്രദേശമായ ഗ്വായാസിലാണ്. മരണസംഖ്യ 13 ആയി. ഗ്വായാസ് മേഖലയിൽ നിരവധി കെട്ടിടങ്ങൾക്കും വീടുകൾക്കും കേടുപാടുകൾ സംഭവിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യന്നു. ക്യൂൻക പട്ടണത്തിൽ കെട്ടിടം കാറിന് മുകളിലേക്ക് തകർന്ന് വീണാണ് ഒരാൾ മരിച്ചത്. സാന്താ റോസയിലാണ് മൂന്ന് പേർ മരിച്ചത്.