ഇറാനിലെ വടക്ക് പടിഞ്ഞാറൻ നഗരമായ കോയിയിൽ ഭൂചലനം. 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ ഏഴുപേർ മരിച്ചെന്നാണ് പ്രാഥമിക വിവരം. 440 ഓളം പേർക്ക് പരുക്കേറ്റിട്ടുണ്ട്. തുർക്കി അതിർത്തിയോട് ചേർന്നുള്ള ഇറാന്റെ പ്രധാന നഗരമാണ് കോയി. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.