ഡൽഹിയിലും ഹരിയാനയിലും നേരിയ ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്കെയിലില്‍ 3.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. ഹരിയാനയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് അധികൃതര്‍ അറിയിച്ചു. പുലർച്ചെ 1.19 ഓടെയായിരുന്നു ഭൂചലനം അനുഭവപ്പെട്ടത്.സംഭവത്തിൽ ആളപായമോ നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ല. ഭൂമിക്കടിയില്‍ അഞ്ച് കിലോമീറ്റര്‍ താഴെയായാണ് ഭൂചലനം ഉണ്ടായത്. ഭൂചലനത്തിൽ ചില വീടുകളിലും കെട്ടിടങ്ങളിലും വിള്ളൽ വീണിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.