Kerala

തിരുവനന്തപുരം സിഎസ്‌ഐ ദക്ഷിണ കേരള മഹാ ഇടവക ആസ്ഥാനത്ത് ഇ ഡി റെയ്ഡ്.

Published

on

പാളയം എൽ എം എസ് ആസ്ഥാനത്തുൾപ്പെടെ മൂന്നിടങ്ങളിലാണ് പരിശോധന നടക്കുന്നത്. കാരക്കോണം മെഡിക്കൽ കോളേജ് അഴിമതിയുമായി ബന്ധപ്പെട്ടാണ് എൻഫോഴ്സ്മെന്‍റിന്‍റെ പരിശോധന. കള്ളപ്പണം വെളുപ്പിക്കലിന് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ബിഷപ്പ് ധർമരാജ് റസാലം ഉൾപ്പെടെയുള്ളവർക്കെതിരെ നേരത്തെ കേസെടുത്തിരുന്നു. ബിഷപ്പ് ഉൾപ്പെടെ മൂന്ന് പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത് . ഹൈക്കോടതി നിർദേശപ്രകാരമായിരുന്നു ഇവർക്കെതിരായ നടപടി. മെഡിക്കൽ കോളേജ് കോഴക്കേസിൽ പോലീസ് അന്വേഷണം കാര്യക്ഷമമല്ലെന്ന ഹർജിയെത്തുടർന്ന് ഹൈക്കോടതി അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നു. കേസ് ഇ ഡിയ്ക്ക് നൽകണമെന്നാവശ്യപ്പെട്ട കേസ് പരിഗണിച്ചായിരുന്നു നടപടി. സിഎസ്ഐ ദക്ഷിണ കേരള മഹാ ഇടവക ആസ്ഥാനത്തിന് പുറമേ, മൂന്നിടത്ത് കൂടി ഇഡി പരിശോധന നടക്കുന്നുണ്ട്. കാരക്കോണം മെഡിക്കൽ കോളേജ്, സെക്രട്ടറി ടി പി പ്രവീണിന്‍റെ വീട്, കോളേജ് ഡയറക്ടർ ബെന്നറ്റ് എബ്രഹാമിന്‍റെ വീട് എന്നിവിടങ്ങളിലാണ് പരിശോധന നടക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version