Local

കനത്ത മഴയിൽ എടത്തിരുത്തി മേഖലയിൽ വ്യാപക നാശനഷ്ടം

Published

on

എടത്തിരുത്തിയിൽ കനത്ത മഴയിൽ നിരവധി വീടുകൾക്ക് നാശനഷ്ടമുണ്ടായി. തെങ്ങുകൾ വീണ് 2 വീടുകൾ ഭാഗികമായി തകർന്നു. ചെന്ത്രാപ്പിന്നി ചാമക്കാല സ്വദേശി പാറാശ്ശേരി മോഹനന്‍റെ ഓടിട്ട വീട് തെങ്ങ് കടപുഴകി വീണ് ഭാഗികമായി തകർന്നു. എടത്തിരുത്തി സർദാർ വായനശാലയ്ക്ക് സമീപം താഴത്ത് വീട്ടിൽ കൈരളിയുടെ ഓടിട്ട വീടിന് മുകളിലും തെങ്ങ് വീണ് ഭാഗികമായും തകർന്നു. അപകടത്തിൽ ആർക്കും പരിക്കില്ല. പഞ്ചായത്ത്, വില്ലേജ് അധികൃതർ സ്ഥലത്തെത്തി.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version