തൃശൂർ എളനാട് മേഖലയിലെ വനംകൊള്ളയിൽ ഫോറസ്റ്റ് വിജിലൻസ് വിഭാഗം അന്വേഷണം ആരംഭിച്ചു. മരം മുറിയ്ക്കലിന് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ഒത്താശയുണ്ടോ എന്നാണ് പരിശോധിക്കുകയാണ്. എളനാട് വനംവകുപ്പ് ഉദ്യോഗസ്ഥരിൽ നിന്ന് ഫോറസ്റ്റ് വിജിലൻസ് വിഭാഗം വിവരം തേടി. മരം മുറിച്ച സ്ഥലത്തും പരിശോധന നടത്തി. എറണാകുളം, തൃശൂർ ജില്ലയുടെ ചുമതലയുള്ള അസിസ്റ്റൻ്റ് ഫോറസ്റ്റ് കൺസർവേറ്ററുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. എത്ര മരങ്ങൾ ഇവിടെ നിന്ന് നഷ്ടപ്പെട്ടു എന്നതടക്കമുള്ള കാര്യങ്ങളാണ് പരിശോധിക്കുന്നത്. ഫോറസ്റ്റ് ഡിപ്പാർട്ട്മെൻ്റിലെ ഉന്നത ഉദ്യോഗസ്ഥർക്ക് മരംമുറിയെപ്പറ്റി അറിവുണ്ടായിരുന്നു എന്നാണ് സൂചന