ആലപ്പുഴ– കണ്ണൂര്‍ എക്സിക്യുട്ടീവ് ട്രെയിനില്‍ തീവച്ച കേസിലെ പ്രതി ഷാറൂഖ് സെയ്ഫി പിടിയില്‍. മഹാരാഷ്ട്രയില്‍ നിന്നാണ് പ്രതി പൊലീസിന്റെ പിടിയിലായത്. മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്ക്വാഡിന്റെ കസ്റ്റഡിയിലാണ് നിലവില്‍ പ്രതി.ഞായറാഴ്ച രാത്രി ഒന്‍പതരയോടെയാണ് എലത്തൂര്‍ കോരപ്പുഴ പാലത്തിന് മുകളില്‍ വച്ച് ആലപ്പുഴ– കണ്ണൂര്‍ എക്സിക്യുട്ടീവ് ട്രെയിനിന്റെ ഡി വണ്‍ കോച്ചില്‍ പ്രതി പെട്രോളൊഴിച്ച് തീയിട്ടത്. കോച്ചില്‍ തീ പടരുന്നത് കണ്ട് പരിഭ്രാന്തരായ മൂന്ന് പേര്‍ മരിക്കുകയും ഒന്‍പത് പേര്‍ക്ക് സാരമായി പൊള്ളലേല്‍ക്കുകയും ചെയ്തിരുന്നു.