Demise

പേരക്കുട്ടി റിമോട്ട് ഗേറ്റില്‍ കുടുങ്ങി മരിച്ചതിന് പിന്നാലെ മുത്തശ്ശി കുഴഞ്ഞുവീണ് മരിച്ചു

Published

on

മലപ്പുറം തിരൂരിൽ റിമോട്ട് ഗേറ്റിൽ കുടുങ്ങി 9 വയസ്സുകാരൻ മരിച്ചതിനു പിന്നാലെ മുത്തശ്ശി കുഴഞ്ഞു വീണു മരിച്ചു. കുട്ടിയുടെ മൃതദേഹം കാണാനെത്തിയപ്പോളാണ് അമ്പത്തിയൊന്ന്‌ കാരി ആസിയ കുഴഞ്ഞു വീണത്. ഇന്നലെയായിരുന്നു അടുത്ത വീട്ടിലെ റിമോട്ട് കൺ ട്രോൾ ഗേയ്റ്റിൽ കുടുങ്ങി മുഹമ്മദ് സിനാൻ മരിച്ചത്. കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലാണ് മുഹമ്മദ് സിനാന്റെ മൃതദ്ദേഹമുള്ളത്. പോസ്റ്റ് മാർട്ടം നടപടികൾക്ക്‌ശേഷം കുട്ടിയുടെ മൃതദ്ദേഹം വീട്ടുകാർക്ക് വിട്ടു നല്കും. കുട്ടി റിമോർട്ട് കൺട്രോൾ ഗെയ്റ്റിൽ കുടുങ്ങി കിടക്കുന്നത് സമീപത്തുള്ള ആളുകളാണ് കണ്ടത്. ഉടനെ സമീപത്തുള ക്ലിനിക്കിലേയ്ക്കാണ് ആദ്യം കൊണ്ടുപോയത്:’അതിനു ശേഷമാണ് സ്വകാര്യ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയത്.കുട്ടിയുടെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. അതിനു തൊട്ടുപിന്നാലെയാണ് പിതാവിന്റെ മാതാവ് ആസിയ കുട്ടിയെ കാണാൻ ആശുപത്രിയിലേയ്ക്ക് പുറപെട്ടത്. പോകുന്ന വഴിയ്ക്ക് ഇവർക്ക് ദേഹാസ്വാസ്ത്യം അനുഭവപ്പെടുകയും ഇവരെ ആശുപത്രിയിലേയ്ക്ക് മാറ്റുകയും ചെയ്തു എന്നിരുന്നാലും ഇവരുടെ ജീവൻ രക്ഷിക്കാനായില്ല. മരണം സംഭവിക്കുകയായിരുന്നു. പള്ളിയിലേയ്ക്ക് നമസ്കാരത്തിനു പോകുമ്പോഴാണ് അപകടം സംഭവിച്ചത്.

Trending

Exit mobile version