തൃശൂർ ജില്ലയിൽ എങ്ങണ്ടിയൂരിൽ കടന്നൽ കുത്തേറ്റ് വയോധികന്‍ മരിച്ചു. തച്ചപ്പള്ളി വീട്ടിൽ ഗോപാലകൃഷ്ണൻ(70)ആണ് മരിച്ചത്. കടന്നല്‍ ആക്രമണത്തിൽ അഞ്ചു പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. വീടിന് സമീപമുള്ള മരത്തിലുണ്ടായിരുന്ന കടന്നൽ കൂട്ടമാണ് ആക്രമിച്ചത്.നിലവിളിക്കുന്ന ശബ്ദംകേട്ട് ഓടിയെത്തിയ മകള്‍ രശ്മി, അയല്‍വാസികളായ സമ്പത്ത്,സ്മിജേഷ്,അജിത്ത്, സിന്ധു എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ ഗോപാലകൃഷ്ണനെ ഏങ്ങണ്ടിയൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മറ്റുള്ളവരുടെ പരിക്ക് സാരമുള്ളതല്ല.