തമിഴ്‌നാട്ടിലെ തിരുനെൽവേലിയിൽ ചാർജ്ജ്ചെയ്തുകൊണ്ടിരിക്കെ ഇലക്ട്രിക് ബൈക്കിന് തീപിടിച്ചു. സെൽഫോൺ കടയുടമയായ അംബാസമുദ്രം സ്വദേശി രാമരാജൻ എട്ട് മാസം മുമ്പ് വാങ്ങിയ ഇലക്ട്രിക് ബൈക്കിനാണ് തീപിടിച്ചത്. തിങ്കളാഴ്ച ഇലക്ട്രിക് ബൈക്ക് ചാർജ് ചെയ്യാനിട്ട് വീടിന് സമീപം സുഹൃത്തുക്കളുമായി സംസാരിച്ച് കൊണ്ടിരിക്കുമ്പോഴാണ് ബൈക്കിൽ നിന്ന് പുക ഉയരുന്നത് കണ്ടത്. സംഭവത്തില്‍ വിക്രമസിംഗപുരം പൊലീസ് അന്വേഷണം ആരംഭിച്ചു.