പാക്കത്ത് ശ്രീക്കുട്ടൻ എന്ന ആനയാണ് രാത്രി പൂരത്തിനിട ഇടഞ്ഞത്. ഒന്നാൻ പാപ്പാനും രണ്ടാം പാപ്പാനും തലനാരിഴക്കാണ് അപകടത്തിൽ നിന്നും രക്ഷപ്പെട്ടത്. രാത്രി പൂരത്തിനിടയിലാണ് സംഭവം. പുലർച്ചെ ഒരുമണിയോടെയാണ് ആന ഇടയുന്നത്. തുടര്‍ന്ന് എലിഫൻ്റ് സ്ക്വാഡ് എത്തി വെളുപ്പിനെ നാലുമണിയോടെയാണ് തളച്ചത്.