Charamam

പ്രമുഖ ദാര്‍ശനികനും എഴുത്തുകാരനുമായ ഫാദര്‍ എ അടപ്പൂര്‍ (97) അന്തരിച്ചു

Published

on

പ്രമുഖ ദാര്‍ശനികനും എഴുത്തുകാരനുമായ ഫാദര്‍ എ അടപ്പൂര്‍ (97) അന്തരിച്ചു. രാവിലെ പതിനൊന്ന് മണിയോടെ കോഴിക്കോടായിരുന്നു അന്ത്യം. വാര്‍ധക്യ സഹജമായ രോഗങ്ങളെ തുടര്‍ന്നാണ് അന്ത്യം. തിങ്കളാഴ്ച രാവിലെ പത്തരക്ക് ക്രൈസ്റ്റ്ഹാളിന് സമീപത്തെ ക്രിസ്തുരാജ ദേവാലയ സെമിത്തേരിയിലാണ് സംസ്‌കാരം. ആലപ്പുഴയാണ് ഫാദര്‍ എ അടപ്പൂരിന്റെ സ്വദേശം. 1944ല്‍ ഈശോ സഭയില്‍ അംഗമായി ചേര്‍ന്നു. ഫ്രാന്‍സിലാണ് ഗവേഷണം പൂര്‍ത്തിയാക്കിയത്. ആദ്ധ്യാത്മിക മേഖലക്കൊപ്പം സാംസ്‌കാരിക വൈജ്ഞാനിക രംഗത്തും അദ്ദേഹം നിരവധി സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. ഒട്ടേറെ ആദ്ധ്യാത്മിക ലേഖനങ്ങളും പുസ്തകവും രചിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version