ഗുരുവായൂർ -കാഞ്ഞാണി റോഡിലെ ഏനാമാവ് കടവ് സെന്ററിനു മുമ്പായി റോഡരുകിൽ വളർന്ന് നിൽക്കുന്ന കുറ്റിക്കാടുകൾ കാഴ്ചമറക്കുന്നതു മൂലം കാൽനട യാത്രക്കാർക്കടക്കം അപകട ഭീഷണി സൃഷ്ടിക്കുന്നു . നൂറുകണക്കിന് വാഹനങ്ങൾ കടന്നു പോകുന്ന തിരക്കു പിടിച്ച റോഡാണിത്.
എട്ടടിയിൽ കൂടുതലൽ ഉയരത്തിൽ വളർന്നു നിൽക്കുന്ന കാട്ടുചെടികളാണ് ഇവിടെ. ഇവ വാഹങ്ങൾക്കും കാൽനട യാത്രക്കും വലിയ ഭീഷണിയാണ്. വളവുള്ള റോഡ് ആയതിനാൽ എതിരെ വരുന്ന വാഹന ഡ്രൈവർക്ക് കാൽ നടയാത്രക്കാരെ കാണാൻ സാധിക്കില്ല എന്നത് അപകട സാധ്യത വർധിപ്പിക്കുന്നു. ദുരന്തമുണ്ടായ ശേഷം നടപടികൾ സ്വീകരിക്കാൻ കാത്തു നിൽക്കാതെ റോഡരികിലെ കുറ്റിക്കാട് വെട്ടി തെളിച്ച് അപകടങ്ങൾ ഒഴിവാക്കാൻ അധികൃതരുടെ ഭാഗത്തു നിന്നും ഉടൻ നടപടി ഉണ്ടാകണമെന്നാണ് നാട്ടുകാരുടേയും യാത്രക്കാരുടേയും ആവശ്യം.