എനർജി മാനേജ്മെൻറ് സെൻറർ കേരള, സെൻറർ ഫോർ എൻവയോൺമെൻ്റ് & ഡെവലപ്പ്മെൻ്റ് എന്നിവയുടെ സഹകരണത്തോടെ കിസാൻ സർവ്വീസ് സൊസൈറ്റി വരവൂർ യൂണിറ്റ് തലപ്പിള്ളി താലൂക്ക് തല ഊർജ്ജ സംരക്ഷണ ഹ്രസ്വ ചിത്ര നിർമ്മാണ മത്സരം സംഘടിപ്പിക്കുന്നു. ജീവിത ശൈലിയും ഊർജ്ജ കാര്യശേഷിയും എന്ന പ്രമേയത്തിൽ സംഘടിപ്പിക്കുന്ന ഊർജ്ജ കിരൺ ക്യാമ്പയിൻ്റെ ഭാഗമായാണ് മൽസരം. ഊർജ സംരക്ഷണത്തിൻ്റെ പ്രാധാന്യം ജനങ്ങളിൽ എത്തിക്കുന്ന മൂന്നു മിനുറ്റിൽ കവിയാത്ത മൊബൈലിലോ ക്യാമറയിലോ ചിത്രീകരിച്ച വീഡിയോകൾ മത്സരത്തിനയക്കാം. താലൂക്ക് അടിസ്ഥാനത്തിലാണ് മത്സരം. ഒന്നാം സമ്മാനം 3000 രൂപയും രണ്ടാം സമ്മാനം 2000 രൂപയും സർട്ടിഫിക്കറ്റും ലഭിക്കും. 2023 ജനുവരി 5 ന് മുമ്പ് വീഡിയോ അയക്കണം. ഇമെയിൽ kssvaravoor@gmail.com, വാട്ട്സ് അപ്പ് നമ്പർ 8304007498