ഏങ്ങണ്ടിയൂർ തിരുമംഗലം ചെട്ടിപാറൻ പങ്കജത്തിന്റെ മകൻ ധനേഷ് (22)ആണ് മരിച്ചത്. കൂടെ യാത്ര ചെയ്തിരുന്ന പൊക്കുളങ്ങര കുന്നത്ത് ഹരികൃഷ്ണനാണ് പരിക്കേറ്റത്. രണ്ടുപേരെയും ഏങ്ങണ്ടിയൂരിലേയും വാടാനപ്പള്ളിയിലേയും ആംബുലൻസ് പ്രവർത്തകർ ഏങ്ങണ്ടിയൂർ എം.ഐ ആശുപത്രിയിലും പിന്നീട് തൃശൂർ അശ്വനി ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ധനേഷിനെ രക്ഷിക്കാനായില്ല.