ജനങ്ങളെ വലച്ച് എങ്കക്കാട് റെയിൽവേ ഗേയ്റ്റ്. അറ്റകുറ്റപണികൾക്കായി ഇന്ന് രാവിലെ 8 മണി മുതൽ ഒന്നാം തിയ്യതി രാത്രി 8 മണി വരേ അടഞ്ഞു കിടക്കുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. കാലങ്ങളോളമായി ഇവിടുത്തെ നാട്ടുകാർ ഈ ഗേയ്റ്റിൻ്റെ പ്രശ്നം പറയാൻ തുടങ്ങിയിട്ട്. റെയിൽവേ ഗേയ്റ്റ് കടന്നു വേണം എങ്കക്കാട് പ്രദേശത്തുള്ള ജനങ്ങൾക്ക് വീടുകളിലെത്താൻ. എളുപ്പം എത്താമെന്ന കണക്കുകൂട്ടലിൽ ഗേയ്റ്റിനു സമീപമെത്തിയാൽ ഗേയ്റ്റ് അടച്ചിട്ടിരിക്കുകയും, ഒന്നോ അതിൽ കൂടുതലോ തീവണ്ടികൾ ഉണ്ടായാൽ പെട്ടെന്ന് എത്താമെന്ന് കരുതിയാൽ ഒട്ടും പ്രതീക്ഷ വേണ്ട. അത്യാഹിത രോഗികളെ കൊണ്ടു പോയാൽ ഗേയ്റ്റിൽ പെട്ടാൽ ജീവൻ പോവുന്ന അവസ്ഥയും ഉണ്ടായിട്ടുണ്ട്. ഓട്ടുപാറ മാരാത്തുകുന്ന് വഴിയും, കല്ലംങ്കുണ്ട് വഴിയും എങ്കക്കാട് പ്രദേശത്തേക്ക് എത്താമെങ്കിലും, ദൂരക്കൂടലതും, വാഹനങ്ങളിലുള്ള യാത്രയ്ക്ക് അസൗകര്യവുമാണ്. കാലങ്ങളോളമായി ഈ പ്രദേശത്തുള്ള നാട്ടുകാർ മേൽപ്പാലത്തിനു വേണ്ടി മുറവിളി കൂട്ടാൻ തുടങ്ങിയിട്ടും, ഭരണകൂടങ്ങൾ മാറി മാറി വരുമ്പോഴും വാഗ്ദാനങ്ങളിൽ മാത്രമായി മേൽപ്പാലം എന്ന ചിരകാല സ്വപ്നം പൂവണിയുന്നില്ലെന്ന സങ്കടത്തിലാണ് ഇവിടുത്തെ പ്രദേശവാസികൾ.എം പിയ്ക്കും, എം എൽ എ യ്ക്കും നിവേദനം നൽകാനുള്ള തയ്യാറെടുപ്പിലാണ് നാട്ടുകാർ.