Local

ഇ പി ജയരാജന് രണ്ടാഴ്ച്ച വിമാന യാത്രാ വിലക്ക് :

Published

on

മുഖ്യമന്ത്രി പിണറായി വിജയന് നേരെ ഇൻഡിഗോ വിമാനത്തിൽ നടന്ന പ്രതിഷേധത്തിന്റെ ഭാഗമായി പിടിയിലായ രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കും എൽഡിഎഫ് കൺവീനർ ഇപി ജയരാജനും യാത്ര വിലക്ക്. ഇപി ജയരാജന് മൂന്നാഴ്ചത്തേക്ക് ആണ് ഇൻഡിഗോ വിമാനത്തിൽ യാത്ര വിലക്കുള്ളത്. യൂത്ത് കോൺഗ്രസ് പ്രവർത്തകരായ രണ്ട് പേർ‌ക്കും രണ്ട് ആഴ്ചത്തേക്ക് ആണ് വിലക്ക്. എന്നാൽ ഇതുമായി ബന്ധപ്പെട്ട് അറിയിപ്പ് കിട്ടിയിട്ടില്ലെന്നാണ് ഇപി ജയരാജന്റെ പ്രതികരണം. കണ്ണൂരിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള വിമാന യാത്രയിൽ മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചത് വൻ വിവാദമായിരുന്നു. എന്നാൽ പുറത്ത് വന്നത് ഇപി ജയരാജൻ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തള്ളിമാറ്റുന്ന ദൃശ്യങ്ങളായിരുന്നു. മുഖ്യമന്ത്രിയെ ആക്രമിക്കാൻ ശ്രമിച്ചപ്പോൾ ഇ പി ജയരാജൻ തടയാനാണ് ശ്രമിച്ചതെന്നാണ് മുഖ്യമന്ത്രിയുടെ വാദം. യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ഫർസീൻ മജീദിനും നവീൻകുമാറിനും സുനിത് നാരായണനുമെതിരെ കേസ് എടുത്തപ്പോൾ ഇപിക്കുമെതിരെ കേസെടുക്കണമെന്നായിരുന്ന കോൺഗ്രസ് ആവശ്യം. എന്നാൽ ഈ ആവശ്യം മുഖ്യമന്ത്രി തള്ളുകയായിരുന്നു. പ്രതികൾ ചെയ്ത കുറ്റത്തിന്‍റെ ഗൗരവം കുറക്കാനാണ് ജയരാജനെതിരായ പരാതി എന്ന് ബോധ്യമായതിനാൽ കേസില്ലെന്നാണ് നിയമസഭയിൽ പിണറായി രേഖാമൂലം മറുപടി നൽകിയിരുന്നത്. ഇപിക്കെതിരായ നിരവധി പേർ നൽകിയ പരാതികളും പൊലീസ് തള്ളിയിരുന്നു. സംഭവത്തില്‍ സ്വാഭാവികമായ നീതി ലഭ്യമായെന്ന് ഫർസീൻ മജീദ് പറഞ്ഞു. കേരളത്തിലെ പോലീസിന് ഞങ്ങള്‍ കൊടുത്ത പരാതി സ്വീകരിച്ചില്ല. പക്ഷേ, വിരമിച്ച ജില്ലാ ജഡ്ജിയുടെ അന്വേഷണ കമ്മറ്റിയാണ് ഈ വിധി പുറപ്പെടുവിച്ചിരിക്കുന്നത്. നീതി അന്യമല്ല എന്നുള്ളത് തന്നെയണ് വ്യക്തമാകുന്നതെന്നും ഫര്‍സീന്‍ പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version