Local

എരുമപ്പെട്ടിയിൽ ഇരുചക്രവാഹനങ്ങള്‍ കൂട്ടിയിടിച്ച് മൂന്ന് പേര്‍ക്ക് പരുക്ക്

Published

on

എരുമപ്പെട്ടിയിൽ ഇരുചക്രവാഹനങ്ങള്‍ കൂട്ടിയിടിച്ച് മൂന്ന് പേര്‍ക്ക് പരുക്ക്. ബൈക്ക് യാത്രക്കാരായ കാഞ്ഞിരക്കോട് ചിരിയങ്കണ്ടത്ത് വീട്ടില്‍ ലോനപ്പന്‍ (73), സഹോദരന്‍ ആന്‍റണി (67), സ്‌കൂട്ടര്‍ യാത്രക്കാരിയായ കുണ്ടന്നൂര്‍ സ്വദേശി അണ്ടേകാട്ടില്‍ കളരിക്കല്‍ ഗീത(50) എന്നിവര്‍ക്കാണ് പരിക്കേറ്റത്. എരുമപ്പെട്ടി മുട്ടിക്കല്‍ സെന്‍ററില്‍ വെച്ചായിരുന്നു അപകടം. ഒരാളുടെ പരുക്ക് ഗുരുതരമാണ്. പരിക്കേറ്റവരെ എരുമപ്പെട്ടി ആക്ട്സ് പ്രവർത്തകർ ഗവ.മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version