എരുമപ്പെട്ടി എൻ എസ് എസ് കരയോഗം വനിതാ സമാജത്തിൻ്റെ നേതൃത്വത്തിൽ ഓണം വിപണന മേളയ്ക്ക് തുടക്കമായി. എമക്കപ്പട്ടി കരയോഗം ഹാളിൽ തലപ്പിള്ളി താലൂക്ക് എൻ എസ് എസ് യൂണിയൻ വൈസ് പ്രസിഡന്‍റ് കെ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്‍റ് എ എം ഗോപിനാഥൻ അധ്യക്ഷത വഹിച്ചു. കരയോഗം സെക്രട്ടറി അനൂപ് മണികണ്ഠൻ, കരയോഗം വൈസ് പ്രസിഡന്‍റ് മുരളീധരൻ അമ്പലപ്പാട്ട്, വാർഡ് മെമ്പർ സതി മണികണ്ഠൻ, കരയോഗം വനിതാ സമാജം അംഗങ്ങൾ, ഭരണസമിതി അംഗങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.