Local

സംസ്ഥാന ആരോഗ്യവകുപ്പിന്റെയും ആരോഗ്യ കേരളത്തിന്റെയും നേതൃത്വത്തിൽ റവന്യൂ ബ്ലോക്കുകളിൽ നടത്തുന്ന ആരോഗ്യ മേളയുടെ ഭാഗമായി വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് സാമൂഹ്യ കേന്ദ്രം എരുമപ്പെട്ടിയിൽ ആരോഗ്യ മേള 2022 സംഘടിപ്പിച്ചു

Published

on

എരുമപ്പെട്ടി, വരവൂർ, ദേശമംഗലം,മുള്ളുക്കര, തെക്കുംകര പഞ്ചായത്തുകളുടെ സംയുക്തമായി നടന്ന പരിപാടി കുന്നംകുളം എം. എൽ. എ എ.സി. മൊയ്തീന്റെ അദ്ധ്യക്ഷതയിൽപട്ടിക ജാതി-പട്ടിക വർഗ്ഗ ദേവസ്വം, പാർലിമെന്ററി കാര്യവകുപ്പ് മന്ത്രി കെ.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. തൃശ്ശൂർ ഡി.എം. ഒ, ഡോ. പ്രേംകുമാർ സാന്നിദ്ധ്യനായിരുന്നു.വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.വി. നഫീസ,തൃശ്ശൂർ ഡി.പി.എം ഡോ. യു.ആർ. രാഹുൽ,വടക്കാഞ്ചേരി നഗരസഭ ചെയർമാൻ പി.എൻ.സുരേന്ദ്രൻ, എരുമപ്പെട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എസ്.ബസന്ത് ലാൽ ,തെക്കുംകര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.വി. സുനിൽകുമാർ,ദേശമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ. ജയരാജ്, മുള്ളൂർക്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഗിരിജ മേലേടത്ത്, വരവുർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.പി.സുനിത, വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി.വി. സുനിൽകുമാർ, ജില്ലാ പഞ്ചായത്ത് അംഗം ജലീൽ ആദൂർ , വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പുഷ്പ രാധാകൃഷ്ണൻ, എരുമപ്പെട്ടി ഗ്രാമപഞ്ചായത്ത് അംഗം എം കെ ജോസ് എന്നിവർ സംസാരിച്ചു.വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ എം.കെ. ശ്രീജ,വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി.ജി. ദീപു പ്രസാദ്,എരുമപ്പെട്ടി ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷീജ സുരേഷ്, എരുമപ്പെട്ടി ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുമന സുഗതൻ, എരുമപ്പെട്ടി ആരോഗ്യ കേന്ദ്രം സൂപ്രണ്ട് ഇ.സുഷമ,ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ ഗ്രാമപഞ്ചായത്ത് അംഗങ്ങൾ,വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികൾ,സഹകരണം സംഘം ബാങ്ക് പ്രതിനിധികൾ,വ്യാപാരി പരിമിതികൾ പ്രസ് ക്ലബ് പ്രതിനിധി,ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു ആയുർവേദം ഹോമിയോ നേതൃത്വ പരിശോധന ബോധവൽക്കരണ ക്ലാസുകൾ, കുടുംബശ്രീയുടെ രുചി സ്റ്റാളുകൾ എന്നിവയും ഉണ്ടായിരുന്നു തുടർന്ന് വിവിധ പഞ്ചായത്തുകൾ നേതൃത്വത്തിൽ കലാപരിപാടികൾ അരങ്ങേറി.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version