പത്തനംതിട്ട : ഹൈക്കോടതി അടച്ചുപൂട്ടണമെന്ന് ഉത്തരവിട്ട ആരാധനാലയത്തില്‍ ബാധ ഒഴിപ്പിക്കല്‍. പത്തനംതിട്ട പുത്തന്‍പീടികയിലെ ഇലോഹിം ചര്‍ച്ചിലാണ് പാസ്റ്റര്‍ ബിനു വാഴമുട്ടം എന്നയാളുടെ നേതൃത്വത്തില്‍ ബാധ ഒഴിപ്പിക്കല്‍ നടത്തുന്നത്. ഇതിന്റെ വീഡിയോയും സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഇലാഹിം ഗ്ലോബല്‍ വര്‍ഷിപ്പ് സെന്റര്‍ എന്ന പേരില്‍ വാണിജ്യ കെട്ടിടത്തിലാണ് ഈ പ്രാര്‍ത്ഥനാലയം പ്രവര്‍ത്തിക്കുന്നത്. വാഴമുട്ടം സ്വദേശിയായ പാസ്റ്റര്‍ ബിനുവാണ് ഇതിന്റെ നടത്തിപ്പുകാരന്‍. സമീപവാസിയായ യുവാവ് നല്‍കിയ ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് ഈ സ്ഥാപനം അടച്ചുപൂട്ടാന്‍ കഴിഞ്ഞ വ്യാഴാഴ്ച ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. ശബ്ദ മലിനീകരണം, ബാധ ഒഴിപ്പിക്കല്‍ എന്നിവയാണ് പരാതിയിലുണ്ടായിരുന്നത്. ജില്ലാ കളക്ടര്‍, എസ്പി, പത്തനംതിട്ട സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഉള്‍പ്പെടെയുള്ളവരെ കക്ഷികളാക്കിക്കൊണ്ടാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. അനുമതിയില്ലാതെ വാണിജ്യ കെട്ടിടത്തില്‍ ആരാധനാലയം പ്രവര്‍ത്തിപ്പിച്ചതാണ് കോടതി വിലക്കിയത്. എന്നാല്‍ ഈ ഞായറാഴ്ചയും സ്ഥാപനം തടസ്സമില്ലാതെ പ്രവര്‍ത്തിച്ചു. സ്ഥാപനം അടച്ചുപൂട്ടണമെന്ന ഹൈക്കോടതി നിര്‍ദ്ദേശം മറികടന്നാണ് സ്ഥാപനം തുറന്നത്. ഇലാഹിം ഗ്ലോബല്‍ സെന്റര്‍ എന്ന യൂട്യൂബ് ചാനല്‍ വഴി ഇവയെല്ലാം തത്സമയം സംപ്രേക്ഷണം ചെയ്യപ്പെടുന്നുണ്ട്. ഇതിനെതിരെ വ്യാപക പ്രതിഷേധങ്ങളാണ് ഉയരുന്നത്. പത്തനംതിട്ട നഗരത്തോട് ചേര്‍ന്ന ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത് പരിധിയിലാണ് ഈ കെട്ടിടം