Kerala

സ്വകാര്യ ബിയർ നിർമാണശാലയിൽനിന്ന് ബിയർ കടത്തിയതിന് എക്സൈസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ

Published

on

പാലക്കാട് സിവിൽ എക്സൈസ് ഓഫീസർ പി.ടി.പ്രിജുവിനെയാണ് സസ്പെൻഡ് ചെയ്തത്.കഞ്ചിക്കോട് മേഖലയിലെ ബ്രൂവറിയിൽ നിന്ന് 6 കെയ്സ് ബിയറാണ് പ്രിജുവിന്റെ നിർദേശപ്രകാരം കടത്തിയതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. പ്രിജുവിന്റെ നിർദേശപ്രകാരമാണ് ബിയർ കൊടുത്തയച്ചതെന്ന് ബ്രൂവറി ജീവനക്കാരനും മൊഴി നൽകി. മദ്യനിർമാണത്തിലും വിപണനത്തിലും ക്രമക്കേടില്ലെന്ന് ഉറപ്പു വരുത്താൻ സ്ഥാപനത്തിൽ നിയമിക്കപ്പെട്ട ഉദ്യോഗസ്ഥരിൽ ഒരാളായിരുന്നു പ്രിജു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version