മുംബൈ – പൂനെ എക്സ്പ്രസ് വേയിൽ വച്ച് നടന്ന അപകടത്തിൽ രണ്ട് വിദ്യാർത്ഥികളാണ് മരിച്ചത്. ആകെ 52 യാത്രക്കാരുണ്ടായിരുന്ന ബസിൽ 48 പേർ വിദ്യാർത്ഥികളായിരുന്നു. ഇവർക്കെല്ലാവർക്കും പരുക്കേറ്റു എന്നാണ് വിവരം.ചെമ്പൂരിലെ ഒരു കോച്ചിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് വിനോദയാത്ര ബസാണ് ഞായറാഴ്ച രാത്രി 8 മണിയോടെ അപകടത്തിൽ പെട്ടത്. ചെമ്പൂരിലെ അമ്യൂസ്‌മെൻ്റ് പാർക്ക് സന്ദർശിച്ച് തിരികെ വരുമ്പോഴായിരുന്നു അപകടം. ഹിതിക ദീപക് ഖന്ന, രാജ് മഹാത്രെ എന്നീ വിദ്യാർത്ഥികളാണ് അപകടത്തിൽ മരിച്ചത്. കുട്ടികൾ എല്ലാവരും 10 ആം ക്ലാസിൽ പഠിക്കുന്നവരാണ്. രണ്ട് അധ്യാപകരും ഇവർക്കൊപ്പമുണ്ടായിരുന്നു. പരുക്കേറ്റവരെ സമീപത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.