പലയിടത്തും കാഴ്ചാപരിധി ഏതാനം മീറ്ററുകളായി ചുരുങ്ങി. പുലര്‍ച്ചെമുതല്‍ വിമാനത്താവള പരിസരത്താകെ കടുത്ത മൂടല്‍ മഞ്ഞാണ്. മൂടല്‍മഞ്ഞിനെത്തുടര്‍ന്ന് ഡല്‍ഹി രാജ്യാന്തര വിമാനത്താവളത്തില്‍ യാത്രക്കാര്‍ക്ക് മുന്നറിയിപ്പ്. വിശദാംശങ്ങള്‍ക്കായി യാത്രക്കാര്‍ വിമാന കമ്പനികളെ ബന്ധപ്പെടണം. കാഴ്ചാ പരിധി കുറഞ്ഞതിനാല്‍ ഇന്നലെ ഒട്ടേറെ വിമാന സര്‍വീസുകള്‍ വൈകിയിരുന്നു.