Local

സ്വന്തമായി കള്ളനോട്ടടിച്ച് ഓട്ടോയിൽ കയറുന്ന യാത്രക്കാര്‍ക്ക് ചില്ലറയായി മാറി നല്‍കുന്ന ഓട്ടോഡ്രെെവര്‍ പിടിയിൽ . അറസ്റ്റിലായത് തൃശ്ശൂരിലെ കള്ളനോട്ട് സംഘങ്ങളിലെ പ്രധാന കണ്ണി

Published

on

കട്ടിലപ്പൂവം സ്വദേശി കോട്ടപ്പടി വീട്ടിൽ ജോർജിനെ ഇന്നലയാണ് തൃശൂർ വെസ്റ്റ് പൊലീസ് പിടികൂടിയത്.
ഇയാളിൽ നിന്നും 100 രൂപയുടെ 24 നോട്ടുകളും 50 രൂപയുടെ 48 കള്ളനോട്ടുകളും പൊലീസ് പിടിച്ചെടുത്തു.
കഴിഞ്ഞ ദിവസം ഇയാളുടെ ഓട്ടോയില്‍ ഒരു വൃദ്ധ കയറിയിരുന്നു. ഇവര്‍ നല്‍കിയ അഞ്ഞൂറു രൂപയ്ക്ക് ചില്ലറയായി രണ്ട് 200 രൂപ നോട്ടുകളും ഒരു നൂറു രൂപ നോട്ടും ഇയാള്‍ കൈമാറി. സാധനങ്ങള്‍
വാങ്ങാന്‍ വൃദ്ധ കടയില്‍ കൊടുത്തപ്പോഴാണ് കള്ളനോട്ടാണെന്ന് അറിഞ്ഞത്. വിവരമറിഞ്ഞ് സ്പെഷ്യല്‍. ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ കമ്മീഷണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. വെസ്റ്റ് പൊലീസിന് ലഭിച്ച നിര്‍ദേശ പ്രകാരമാണ് അന്വേഷണം തുടങ്ങിയത്.അയ്യന്തോള്‍ ചുങ്കത്ത് വച്ച് ഓട്ടോ ഡ്രൈവറായ ജോര്‍ജിനെ പൊലീസ് പരിശോധിച്ചു. ഇയാളില്‍ നിന്ന് കള്ളനോട്ട് പിടികൂടിയതോടെ കട്ടിലപ്പൂവത്തുള്ള വീട്ടിലും പരിശോധന നടത്തി. നോട്ട് പ്രിന്‍റ് ചെയ്യാന്‍ ഉപയോഗിച്ച പ്രിന്ററും ഒരു ഭാഗം പ്രിന്‍റ് ചെയ്ത വ്യാജ നോട്ടുകളും കണ്ടെടുത്തു. പ്രായമായവരെയും മദ്യപൻമാരെയും അന്യ സ്ഥലങ്ങളിൽ നിന്നും വരുന്നവരെയും ആണ് ഇയാൾ സ്ഥിരമായി കള്ളനോട്ട് ചില്ലറയായി നൽകി പറ്റിച്ചിരുന്നത്. വെസ്റ്റ് സി.ഐ ഫർഷാദിന്റെ നേതൃത്വത്തിൽ എസ്.ഐ കെ.സി ബൈജു, സിവിൽ പൊലീസ് ഓഫീസർമാരായ അബീഷ് ആൻറണി, സിറിൽ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. സംഭവത്തിൽ വിശദമായ അന്വഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version