കുടുംബ വഴക്കിനെ തുടർന്ന് ഭർത്താവ് ഭാര്യയുടെ കൈ വെട്ടി. കോട്ടയം കാണക്കാരി സ്വദേശി മഞ്ജുവിന്റെ ഒരു കൈയാണ് വെട്ടേറ്റ് തൂങ്ങിയത്. ഒരു കൈയുടെ വിരലുകളും മുറിഞ്ഞിട്ടുണ്ട്. യുവതിയെ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ഇവരുെട ഭർത്താവ് പ്രദീപ് ഒളിവിലാണ്. ഇയാൾക്കായി പൊലീസ് തിരച്ചിൽ ആരംഭിച്ചു.