24 വർഷത്തെ സ്തുത്യർഹമായ സേവനത്തിന് ശേഷം വിരമിച്ച മുണ്ടത്തിക്കോട് ഗവൺമെൻ്റ്ആയുർവ്വേദ ഡിസ്പെൻസറിയിൽ നിന്നും വിരമിച്ച സീനിയർ മെഡിക്കൽ ഓഫീസർ ഡോ. എ.എം ശങ്കരന് വടക്കാഞ്ചേരി നഗരസഭ യുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. നഗരസഭ ചെയർമാൻ പി.എൻ സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ ഒ.ആർ.ഷീല മോഹൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ പി. ആർ അരവിന്ദാക്ഷൻ, എം. ആർ അനൂപ് കിഷോർ, എ.എം.ജമീലാബി. സി. വി മുഹമ്മദ് ബഷീർ, കൗൺസിലർമാർ നഗരസഭ ജീവനക്കാർ, നിർവഹണ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.