രാജ്യത്തെ ഏറ്റവും പ്രായം കൂടിയ സാക്ഷരതാ പഠിതാവ് കാർത്ത്യായനി അമ്മ അന്തരിച്ചു. അക്ഷര ലക്ഷം പരീക്ഷ ഒന്നാം റാങ്കോടെയായിരുന്നു കാർത്ത്യായനി അമ്മ വിജയിച്ചത്. 98% മാർക്ക് നേടിയാണ് പരീക്ഷയിൽ ഒന്നാം റാങ്ക് വാങ്ങിയത്. ആലപ്പുഴ ഹരിപ്പാട് സ്വദേശിയാണ്. 101 വയസായിരുന്നു.